മണലെടുപ്പ് കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന


കാഞ്ഞങ്ങാട്: ജില്ലയില്‍ അനധികൃത മണലെടുപ്പ് വ്യാപകമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധസ്ഥലങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തി.
വിജിലന്‍സ് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തിലാണ് കയ്യൂര്‍, നെല്ലിയടുക്കം, പെരിയ, കൂടാനം, ബങ്കളം എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കൂടാനത്ത് നാലരമീറ്റര്‍ ഉയരത്തിലും 16 മീറ്റര്‍ നീളത്തിലും നെല്ലിയടുക്കത്ത് 6സെന്റില്‍ മണ്ണെടുക്കാനുള്ള മറവില്‍ 25 സെന്റില്‍ അനധികൃതമായി മണലെടുത്ത് കടത്തിയതായി കണ്ടെത്തി. ബങ്കളത്ത് വീടുപണിയാനായി മണല്‍തിട്ട നീക്കിയതിനാലും മണല്‍കടത്താത്തതിനാലും കയ്യൂരില്‍ പെര്‍മിറ്റോടെ മണലെടുത്തതിനാലും കേസെടുത്തില്ല. ഡിവൈഎസ്പിക്കുപുറമെ സിഐമാരായ വി.ഉണ്ണികൃഷ്ണന്‍, സിബി തോമസ്, എസ്.ഐ രമേശന്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ വി.ടി.സുഭാഷ്ചന്ദ്രന്‍, രഞ്ജിത്ത്, രാജീവന്‍, ശ്രീനിവാസന്‍, ശശിധരന്‍പിള്ള, മധു, മനോജ്, സന്തോഷ്, വേണു, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments