ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന


മടിക്കൈ: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, അതിഥി സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തി.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാഹചര്യമൊരുക്കിയ സ്ഥാപനങ്ങള്‍ക്ക് കര്‍ശന ശുചിത്വ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.ഗംഗാധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.അനില്‍കുമാര്‍, എ.ശ്രീകുമാര്‍, ഡി.സുജിത്ത്, പി.രാഹുല്‍രാജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments