പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍


മംഗലാപുരം: 25.57 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. തെക്കില്‍ സ്വദേശി സൈഫുദ്ദീന്‍ (23) ആണ് പിടിയിലായത്.
ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മംഗളൂരുവിലെത്തിയതായിരുന്നു സൈഫുദ്ദീന്‍. പരിശോധനയില്‍ പേസ്റ്റ് രൂപത്തിലാക്കി ഉറകളില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 633.83 ഗ്രാം (79.23 പവന്‍) സ്വര്‍ണം പിടികൂടുകയായിരുന്നു.

Post a Comment

0 Comments