മൊബൈല്‍ ആപ്ലിക്കേഷന്‍ ക്യാമ്പ്


കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ ദൈനംദിന ഗാര്‍ഹിക വ്യവസായ ആവശ്യങ്ങള്‍ക്ക് വിദഗ്ദരുടെ സേവനം ലഭ്യമാക്കാന്‍ സ്‌കില്‍ രജിസ്റ്ററി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു.
ആപ്ലിക്കേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു സര്‍വ്വീസ് പ്രൊവൈഡര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നതിനും കാസര്‍കോട് ഐ.ടി.ഐയില്‍ ഫെബ്രുവരി 14 ന് രാവിലെ 10 മുതല്‍ 12 വരെ ക്യാമ്പ് സംഘടിപ്പിക്കും. സര്‍വ്വീസ് പ്രൊവൈഡര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഐഡന്റിറ്റി കാര്‍ഡ്, സ്‌കില്ലുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഐ.ടി.ഐയില്‍ എത്തിച്ചേരണം. ഫോണ്‍ 9447713239

Post a Comment

0 Comments