വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു


പടന്നക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു.
പടന്നക്കാട് ആയൂര്‍വ്വേദ ആശുപത്രിക്ക് സമീപത്തെ ഷംസുദ്ദീന്റെ ബൈക്കാണ് ഇന്ന് പുലര്‍ച്ചെ കത്തിനശിച്ചത്. ഷംസുദ്ദീന്റെ ഭാര്യാസഹോദരി ആയിഷയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 60 ജി 3853 നമ്പര്‍ ബൈക്കാണ് രാവിലെ 6.30 മണിയോടെ കത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തിയാണ് തീയണച്ചത്. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. എങ്ങനെയാണ് ബൈക്കിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഇന്ന് ഉച്ചവരെയും ഇതുസംബന്ധിച്ച് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിയും ലഭിച്ചിട്ടില്ല.

Post a Comment

0 Comments