കോണ്‍ട്രാക്ടര്‍മാര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു


പടന്നക്കാട്: കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു.
പരിപാടി പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഹാളില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
കുടുംബ സഹായ ഫണ്ട് വിതരണം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ബി.ഷാഫി ഹാജി അധ്യക്ഷനായി, സോ ഷ്യന്‍ സെക്യൂരിറ്റീസ് ഫോര്‍ കോണ്‍ട്രാക്ടേഴ്‌സ് ചെയര്‍മാന്‍ സി.അബ്ദുള്‍ കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.വി.കൃഷ്ണന്‍ സംഘടനയുടെ പുതിയ മെമ്പര്‍ഷിപ്പ് വിതരണം നിര്‍വ്വഹിച്ചു.സംസ്ഥന രക്ഷാധികാരി ഇ.വി.കൃഷ്ണ പൊതുവാള്‍. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സോഷ്യല്‍ സെക്യുരിറ്റി ഫോര്‍ കോണ്‍ട്രാക്ടേഴ്‌സ് സെക്രട്ടറി ബി. എം.കൃഷ്ണന്‍ നായര്‍ സോഷ്യല്‍ സെക്യൂരിറ്റി പുതിയ മെമ്പര്‍ഷിപ്പ് സ്വീകരിക്കല്‍ നിര്‍വ്വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ്മുറിയനാവി, എ.വി.കുഞ്ഞപ്പന്‍, പി.പ്രഭാകരന്‍, എ.അബൂബക്കര്‍ ,മധു പൊന്നന്‍, പി.എ.ഇസ്മായില്‍, മാട്ടുമ്മല്‍ കൃഷ്ണന്‍, ജി.എസ്.രാജീവന്‍, പി.ഗോവിന്ദന്‍. എ.ആമു സ്റ്റോര്‍, അഹമ്മദ് കുഞ്ഞി, എ.കെ.വിനോദ് , ജഹാംഗീര്‍, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.വി.ശ്രീധരന്‍ സ്വാഗതവും എം.മുനീര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments