വധഭീഷണി: കേസെടുത്തു


കാസര്‍കോട്: മാരകായുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ചേരങ്കൈ കടപ്പുറത്തെ ബീഫാത്തിമ മാന്‍സിലില്‍ മുഹമ്മദ് മുനവറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അഫ്രാസ്, നൗഷാദ്, ഹാഷിം, മജീദ്, അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി നെല്ലിക്കുന്നില്‍ വെച്ച് അഞ്ചംഗ സംഘം ഹോക്കി സ്റ്റിക്ക്, ഇരുമ്പുവടി എന്നിവയുമായെത്തി അശ്ലീല വാക്കു പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Post a Comment

0 Comments