പോക്‌സോ: വര്‍ക്ക്‌ഷോപ്പ് ഉടമ ജയിലില്‍


ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വര്‍ഷോപ്പ് ഉടമയെ പോലീസ് അറസ്റ്റുചെയ്തു.
കടുമേനിയില്‍ ടു വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന എണിയക്കാട് ആന്റോ എന്ന ആന്റപ്പനെ (25)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ്‌ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

Post a Comment

0 Comments