ജനകീയ മത്സ്യകൃഷി തുടങ്ങി


പടന്നക്കാട് : കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ കാര്‍ഷിക മേഖലയായി മാറിയ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വിഷമയമല്ലാത്ത മത്സ്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയും പുഴയില്‍ കൂടുകള്‍ നിര്‍മ്മിച്ച് മത്സ്യകൃഷി ചെയ്യുന്നതിനായി വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ റസാഖ് തായിലക്കണ്ടിയും, ടി.എം. മുനിറും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ മുന്നിട്ടിറങ്ങി.
പടന്നക്കാട് നെഹ്‌റു കോളേജ് തെക്കേടം റോഡില്‍ ഓരു ജലം കൂട്കൂട്ടിയാണ് കൃഷി ഒരുക്കുന്നത്.
പദ്ധതി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിത്ത് നിക്ഷേപിക്കല്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലര്‍ എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ അബ്ദുള്‍ റസാഖ് തായിലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ പദ്ധതി വിശദീകരിച്ചു. ആതിര ഐ.പി, ടി.എം.മുനീര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments