സഹകരണ പെന്‍ഷന്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കണം


നീലേശ്വരം: നിലവിലുള്ള സഹകരണ പെന്‍ഷന്‍ ചട്ടങ്ങള്‍ മാറ്റംവരുത്തണമെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് സഹകരണ പെന്‍ഷന്‍കാര്‍ക്കും ബാധകമാക്കണമെന്നും ഭരണഘടനയുടെ 309-ാം വകുപ്പ് പ്രകാരം പ്രായമായവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ ബാധ്യത സഹകരണ പെന്‍ഷന്‍കാരുടെ കാര്യത്തിലും യാഥാര്‍ത്ഥ്യമാക്കണമെന്നും കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഡി.സി.സി.പ്രസിഡണ്ട് ഹക്കീംകുന്നില്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരസേനാനി കെ. ആര്‍.കണ്ണനെ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍. കെ. രാമകൃഷ്ണന്‍ ആദരിച്ചു. ജില്ലാപ്രസിഡണ്ട് പ്രഭാകരന്‍ കൊപ്പല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.തമ്പാന്‍ നായര്‍ സ്വാഗതവും സെക്രട്ടറി എ.ഗംഗാധരന്‍ നായര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കൊപ്പല്‍ പ്രഭാകരന്‍ (പ്രസിഡണ്ട്), കെ.എം.തമ്പാന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), ശ്രീധരന്‍ പള്ളം( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments