ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ് അസോസിയേഷന്‍


കാഞ്ഞങ്ങാട്: 80 കൊല്ലത്തോളമായി മല്‍സ്യബന്ധനം നടത്തുന്ന പ്രദേശമാണ് ഹോസ്ദുര്‍ഗ് കടപ്പുറം മീനാപ്പീസ.്
ആയിരക്കണക്കിന് മല്‍സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ബോട്ടുകളും വള്ളങ്ങളുമുണ്ട്. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍, ഡി ഡി ഓഫീസ,് പെട്രോള്‍ പമ്പ്, ഐസ് പ്ലാന്റ് എന്നിവയും ഇവിടെ ഉണ്ട്. തീരദേശ പരിപാലന നിയമം മൂലം മല്‍സ്യ തൊഴിലാളി പുനരധിവാസത്തില്‍ ഒഴിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.
കടലില്‍ മത്തി, അയല, ചെമ്മീന്‍ എന്നിവ ഇല്ലാത്തിന് കാരണം രാത്രികാലത്ത് ലൈറ്റ് ഉപയോഗിച്ച് മല്‍സ്യം പിടിക്കുന്നതും പ്ലാസ്റ്റിക്ക് കടലില്‍ അടിഞ്ഞു കൂടുന്നതും ഊഷ്മാവിന്റെ വ്യതിയാനവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന്‍ ഏജന്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ജില്ലാ പ്രസിഡണ്ട് സി എച്ച് മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി വി എ റഫീഖ്, സെക്രട്ടറി സി എച്ച് നസീര്‍, ട്രഷറര്‍ ടി അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. കെ ശ്രീശന്‍ സ്വാഗതവും വി പ്രകാശന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments