കരിങ്കല്‍ ക്വാറിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച്


ചെറുപുഴ: ചൂരപ്പടവ് ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് പഞ്ചായത്താഫീസിനു മുന്നില്‍ പെരിങ്ങോം എസ്.ഐ പി സി സജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. മാര്‍ച്ച് കെ ഡി അഗസ്റ്റിന്‍ ഉത്ഘാടനം ചെയ്തു. കെ എം ഷാജി, കെ.കെ.ജോയി, പി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രാവിലെ ചെറുപുഴ മേലെ ബസാറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്ത് വന്നത്. എന്തു വില നല്‍കിയും ക്വാറിയുടെ പ്രവര്‍ത്തനം തടയുമെന്നാണ് ജനകീയ സമര നേതാക്കള്‍ പറയുന്നത്.

Post a Comment

0 Comments