തൊഴിലാളികളുടെ അലവന്‍സ് വെട്ടിക്കുറച്ചു


നീലേശ്വരം: ചാലോട് ഫാമില്‍ കഴിഞ്ഞ 8 വര്‍ഷമായി ജോലി ചെയ്തുവരുന്ന പോളിനേഷന്‍ തൊഴിലാളികള്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരുന്ന സ്‌കില്‍ഡ് അലവന്‍സ് 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വെട്ടിക്കുറച്ചു.
ഇത് 20 ശതമാനമായി പുന:സ്ഥാപിച്ച് നല്‍കണമെന്ന് പോളിനേഷന്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി).രൂപീകരണ സമ്മേളനം കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. എ. അമ്പൂഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി. യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.വിജയകുമാര്‍ സംസാരിച്ചു. സി.വി. വിജയരാജ് സ്വാഗതം പറഞ്ഞു. പുതിയ പോളിനേഷന്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു. സി.) ഭാരവാഹികളായി എ.അമ്പൂഞ്ഞി (പ്രസിഡന്റ്), സി.വി.വിനോദ് കുമാര്‍ (വൈസ് പ്രസിഡന്റ്), കെ.കൃഷ്ണന്‍, ബങ്കളം (സെക്രട്ടറി), സുഭാഷ് .ടി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments