കെട്ടിട നികുതി പിന്‍വലിക്കണം


കാഞ്ഞങ്ങാട് : ബഡ്ജറ്റില്‍ കെട്ടിട നികുതി 30% വര്‍ദ്ധനവ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
കെട്ടിട നികുതി, ലേബര്‍ സെസ്സ് സ്‌ളാബ്, റവന്യു ടാക്‌സ് എന്നിവയില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്തി ഒരു വര്‍ഷം തികയും മുമ്പുള്ള ഈ വര്‍ദ്ധനവ് കെട്ടിട നിര്‍മ്മാണ വ്യവസായത്തെ തന്നെ തകര്‍ക്കുന്ന ഈ വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി പി എം ഫാറുഖ് ഹാജി എന്നിവര്‍ സര്‍ക്കാറിന് നിവേദനം നല്‍കി. സാമ്പത്തിക മാന്ദ്യം മൂലം മുറികള്‍ ഓരോന്നും ഒഴിഞ്ഞുപോക്കും അടച്ചിട്ട മുറികളുടെ വര്‍ദ്ധനവും ഇപ്പോള്‍ തന്നെ ഈ മേഖലയെ തളര്‍ത്തിയിരിക്കുന്നു. കേന്ദ്ര കേരള വാടക പരിഷ്‌ക്കരണ ബില്ലുകള്‍ സമന്വയിപ്പിച്ച് മാതൃകാ വാടക പരിഷ്‌ക്കരണ ബില്ല് ഉടന്‍ പാസ്സാക്കണമെന്നും കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജില്ലാ വികസന സമിതി, താലൂക്ക് സഭ, മറ്റു സര്‍ക്കാര്‍ സമിതികളിലും ബില്‍ഡിങ്ങ് ഓണേര്‍സ് സംഘടനാ പ്രതിനിധികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments