നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.രാജഗോപാലന്‍ എംഎല്‍എ.
പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്രം നവീകരണ പുന: പ്രതിഷ്ഠാ ബ്രഹ്മകലശോല്‍സവത്തിന്റെ ഭാഗമായി നടന്ന ആചാര്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷ കമ്മിറ്റി വര്‍ക്കിങ് ചെയര്മാന് പി.യു.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മേഖലാ ചെയര്മാന് ഡോ.സി. കെ. നാരായണ പണിക്കര്‍ മുഖ്യാതിഥിയായി. പോത്താംകണ്ടം ആനന്ദ ഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി.വാസുദേവ ശിവരുരായര്, ശ്രീകാന്ത് നമ്പൂതിരി, മാധവ പിഷാരടി, വണ്ണാത്തന്‍ വീട്ടില്‍ ലക്ഷ്മി അമ്മ, എം.രാഘവന് കലശക്കാരന്, കൂട്ടത്തിലറ ക്ഷേത്രം മാതൃസമിതി അംഗങ്ങളായ പി.പത്മാവതി, എം.സരോജിനി, എം.വി.കാര്‍ത്യായനി എന്നിവരെ ആദരിച്ചു. വിവിധ ക്ഷേത്രങ്ങളെയും തറവാടുകളെയും പ്രതിനിധീകരിച്ച് പൈനി കുഞ്ഞമ്പു നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുളവിനൂര്‍ കഴകം പൂരക്കളി സംഘത്തിന്റെ പൂരക്കളി പ്രദര്‍ശനവും ചാക്യാര്‍കൂത്ത്, തിരുവാതിര അവതരണവും രാമരസം നൃത്താവിഷ്കാരവും അരങ്ങേറി.
0 Comments