കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധര്‍ണ്ണ സമരം


കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ പൊതുജനങ്ങളോട് കാണിക്കുന്നത് ഇരട്ട മുഖമാണെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് അഭിപ്രായപ്പെട്ടു.
കെ പി സി സി യുടെ തീരുമാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. കേന്ദ്രം കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത.് കേരത്തിലെ ബജറ്റ് വരുന്ന സര്‍ക്കാരിനെ കടക്കെണിയില്‍ വീഴ്ത്തുന്നതിനാണ്. ഈ രണ്ട് ബജറ്റിനെകുറിച്ചും ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. പദ്മരാജന്‍ ഐങ്ങോത്ത്, യു.വി.എ റഹ്മാന്‍, ഗംഗാധരന്‍ പുത്തുകൈ, കുഞ്ഞാമിന ടീച്ചര്‍, മോഹനന്‍ നായര്‍, ചന്ദ്രന്‍ പടന്നക്കാട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നാരായണന്‍, എച്ച് ഭാസ്‌ക്കരന്‍,കെ വി സുകുമാരന്‍,പി കെ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി എ പുരുഷോത്തമന്‍ സ്വാഗതവും കെ പി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments