പളളിക്കര: പൂച്ചക്കാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ 8 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് അരവത്തു കെ.യും.ദാമോദര തന്ത്രികളുടെ കാര്‍മികത്വത്തില്‍ കൊടിയേറി. തുടര്‍ന്ന് പ്രതിഷ്ഠാദിനം നടന്നു.
വൈകിട്ട് ഭജനയും കോല്‍ക്കളിയും പൂരക്കളിയും നടന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ പൂജാദി കര്‍മങ്ങള്‍. 10 ന് അരയി ജപമാല ഭജന സംഘത്തിന്റെ ഭജന. ഉച്ചക്ക് നാഗസ്ഥനത്ത് നിവേദ്യം. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ തുളസി പുല്ലൂരിന്റെ കാര്‍മികത്വത്തില്‍ സര്‍വഐശ്വര്യ വിളക്ക് പൂജ. 8 മണിക്ക് ചിത്താരി വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. നാളെ വലിയ ഉത്സവ ദിവസം 5 മണിക്ക് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 6 മണിക്ക് തച്ചങ്ങാട് ചന്ദ്രശേഖര മാരാരും സംഘവും അവതരപ്പിക്കുന്ന തായമ്പക, 9 മണിക്ക് ശ്രീരാമ അഗ്ഗിതായരുടെ തിടമ്പ് നൃത്തം. 7 ന് രാവിലെ 10 മണിക്ക് കൊളവയല്‍ ദുര്‍ഗ ഭജന സമിതിയുടെ ഭജന. വൈകുന്നേരം 5 മണിക്ക് പള്ളിവേട്ട, കട്ടപൂജ അത്താഴപൂജ തുടര്‍ന്ന് ശയനം.
8 ന് രാവിലെ 9 മണിക്ക് ആറാട്ട് കടവില്‍ ആറാട്ട്. 11 മണിക്ക് കൊടിയിറക്കം. ഉത്സവം സമാപനം. എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടാകും.
0 Comments