സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ ചരിത്രമൊരുങ്ങുന്നു


കാസര്‍കോട്: ദക്ഷിണേന്ത്യയിലെ വിവിധ ദ്രാവിഡ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ സമ്പന്നമായ ചരിത്രം സമഗ്രമായി രേഖപ്പെടുത്താന്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പദ്ധതി തയ്യാറാവുന്നു.
വിവിധ മേഖലകളില്‍ വിദഗ്ധരായ നൂറിലധികം ഗവേഷകരാണ് ചരിത്രരചനയില്‍ പങ്കെടുക്കുന്നത്. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക എന്നീ പ്രദേശങ്ങളുള്‍പ്പെടുന്ന അതിര്‍ത്തി മേഖലയിലെ ആയിരം വര്‍ഷത്തെ സംഭവികാസമുള്‍പ്പെടുന്ന ചരിത്രമാണ് രേഖപ്പെടുത്തുന്നത്. പദ്ധതിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റ കണ്ണൂര്‍ സര്‍വകലാശാല ചാല ഓഫ് കാമ്പസ് ഡയറക്ടര്‍ ഡോ. രാജേഷ് ബെജ്ജംഗളയുടെ നേതൃത്വത്തില്‍ രചനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Post a Comment

0 Comments