ചന്ദനമുട്ടികളുമായി രണ്ടുപേര്‍ അറസ്റ്റില്‍


കുറ്റിക്കോല്‍: പൊയ്‌നാച്ചി-കുറ്റിക്കോല്‍ റോഡില്‍ മരുതടുക്കത്തുനിന്നും നാലുഗ്രാം ഉണങ്ങിയ ചന്ദനമുട്ടികളുമായി രണ്ടുപേരെ ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അറസ്റ്റുചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബേഡടുക്ക, ചെമ്പക്കാട് കമ്മാടത്തിയുടെ മകന്‍ കെ.രവി (27), ചെമ്പക്കാട് വെളുത്തന്റെ മകന്‍ ബി.വിനോദ്(28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ചെമ്പക്കാട്ടെ കുഞ്ഞിരാമന്‍ ഫോറസ്റ്റ് അധികൃതരെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു.
മരുതടുക്കത്തെ മുഹമ്മദ്കുഞ്ഞിക്ക് വില്‍ക്കാനായി കൊണ്ടുപോവുകയായിരുന്നു ചന്ദനമുട്ടികളെന്ന് ഇവര്‍ പറഞ്ഞു. കുഞ്ഞിരാമനും മുഹമ്മദ്കുഞ്ഞിക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് റൈഞ്ച് ഓഫീസര്‍ എം.കെ.നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധുസൂദനന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ശ്രീധരന്‍, ഡ്രൈവര്‍ പി.പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
  

Post a Comment

0 Comments