കാഞ്ഞങ്ങാട് സംഗീതോത്സവത്തിന് തുടക്കമായി


കാഞ്ഞങ്ങാട്: മൂന്നുനാള്‍ നീളുന്ന ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനയ്ക്ക് തിരി തെളിഞ്ഞു.
സംഗീതഗവേഷകന്‍ അജിത് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.വിനോദ് ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സംഗീതസഭ പ്രസിഡന്റ് ബി.ആര്‍. ഷേണായ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്‍, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, സെക്രട്ടറി ടി.പി.സോമശേഖരന്‍, ട്രഷറര്‍ പി.ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് രാമകൃഷ്ണമൂര്‍ത്തി ഉദ്ഘാടന കച്ചേരി അവതരിപ്പിച്ചു. ആര്‍.കെ.ശ്രീറാംകുമാര്‍(വയലിന്‍), മനോജ് ശിവ (മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ്(മോര്‍സിംഗ്) എന്നിവര്‍ പക്കമേളമൊരുക്കി.
സംഗീതോത്സവത്തില്‍ ഇന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ പാടും.
വയലിനില്‍ തിരുവിഴ വിജു.എസ്.ആനന്ദ്, മൃദംഗത്തില്‍ പാലക്കാട് കെ.എസ്.മഹേഷ് കുമാര്‍, മോര്‍സിംഗില്‍ ബെള്ളിക്കോത്ത് പി.രാജീവ്‌ഗോപാല്‍ എന്നിവര്‍ പിന്തുണയേകും.

Post a Comment

0 Comments