കാഞ്ഞങ്ങാട്: രാജ്യ തലസ്ഥാനത്ത് വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാട്ടം തുടരുമ്പോള്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത് അപലപിക്കുന്നുവെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ മനുഷ്യരെ അടിച്ചു കൊല്ലുന്ന ഈ കലാപം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപം തന്നെയാണെന്നും പ്രവാസി കോണ്‍ഗ്രസ്.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഡല്‍ഹിയിലെ കലാപത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുന്നതിനെതിരെയും, വര്‍ഗ്ഗീയ വാദികളുടെ അഴിഞ്ഞാട്ടത്തിനെതിരെയും സംഘടിപ്പിച്ച മാനിഷാദ അരുത് കാട്ടാള എന്ന പ്രതിഷേധ പരിപാടി ചട്ടഞ്ചാലില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി.രാജന് പെരിയ ഉദ്ഘാടനം ചെയ്തു.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന് ഐങ്ങോത്ത് അധ്യക്ഷം വഹിച്ചു. ഡി സി സി ജനറ ല്‍ സെക്രട്ടറി ഗീതാ കൃഷ്ണന്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാം ഹനീഫ, സംസ്ഥാന കമ്മിറ്റിയംഗം എം.പി.എം.ഷാഫി, ജില്ലാ സെക്രട്ടറി കണ്ണന് കരുവാക്കോട്, നാസര്‍ കൊപ്പ, മണ്ഡലം പ്രസിഡണ്ട്മാരായ കെ എം അമ്പാടി, രാഘവന് പൂച്ചക്കാട്, ഖാദര്‍ തെക്കില്‍, രാജന് കൂക്കള്‍, ബ്ലോക്ക് കോ ണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, രവീന്ദ്രന് കരിച്ചേരി, സുധര്‍മ്മ, കണ്ണന് പെരിയ, ഭക്തവല്സലന് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments