ത്യാഗരാജ സ്വാമികളെ അനുസ്മരിച്ച് ഭിക്ഷായാചന


കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവത്തിന്റെ ഭാഗമായി ഉഞ്ഛവൃത്തി നടന്നു. ഭിക്ഷക്കായി ശിഷ്യഗണങ്ങളുമൊത്ത് കീര്‍ത്തനങ്ങള്‍ ആലപിച്ച് വീടുവീടാന്തരം കയറിയിറങ്ങുന്നതിനെ അനുസ്മരിച്ചാണ് ഉഞ്ഛവൃത്തി നടത്തുന്നത്. ത്യാഗരാജ സ്വാമികള്‍ അതതു ദിവസത്തേക്ക് ഭിക്ഷ യാചിച്ച് കിട്ടിയ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഉപജീവനം നടത്തിയത്. കെ. രവി അഗ്ഗിത്തായ ത്യാഗരാജ സ്വാമികളുടെ വേഷമണിഞ്ഞു.
ടി.സി.മേരിക്കുട്ടി, ഉഷാ ഈശ്വര്‍ ഭട്ട്, ശാലിനി കമലാക്ഷന്‍, ഡോ. രൂപാസരസ്വതി ഭട്ട്, ടി.പി.സോമശേഖരന്‍, നവനീത് കൃഷ്ണന്‍, ടി.പി. അഭിജിത്, വി. പ്രഭാകരന്‍, വിശ്വംഭരന്‍ വെള്ളിക്കോത്ത്, എം. ഉദയശങ്കര്‍, ടി.കെ.വാസുദേവ, കണ്ണന്‍ കാഞ്ഞങ്ങാട്, പ്രമോദ് പി.നായര്‍, വി.നാരായണന്‍, മനോജ് പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ ആലപിച്ചു.

Post a Comment

0 Comments