ഹാപ്പി മാരീഡ് ലൈഫ് ശില്‍പ്പശാല


കാഞ്ഞങ്ങാട്:കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും. സഹവര്‍ത്തിത്വത്തിന്റെയും ആശയം ഉള്‍ക്കൊണ്ട്, ജെ സി ഐ കാഞ്ഞങ്ങാടിന്റെയും നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായുള്ള ഹാപ്പി മാരീഡ് ലൈഫ് ശില്‍പ്പശാലയും കുടുംബസംഗമവും നടത്തി.
ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് പി.സത്യന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഐശ്വര്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജെ സി ഐ മുന്‍ മേഖല പ്രസിഡണ്ട് കെവി.സതീശന്‍ , അബ്ദല്‍നാസര്‍, സജിത് കുമാര്‍, വി.രതീഷ്,മുഹമ്മദ്തയിബ്,സി. കെ. ആസിഫ്, ഡോ. ബി.എസ്.നിതാന്ത്, ശ്രീജിത്ത്‌രാജ്, ബി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.മെന്റലിസ്റ്റ് എന്‍. സുരേഷിന്റെ വിഷയാധിഷ്ഠിത മെന്റലിസ്റ്റ് ഷോയും നടന്നു.

Post a Comment

0 Comments