കാസര്‍കോട്: 'ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം' എന്ന പദ്ധതിപ്രകാരം ആറ് വര്‍ഷം മുമ്പ് അപേക്ഷ നല്കിയ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റ് പഠിക്കല്‍ ആദിവാസികള്‍ അനിശ്ചതകാല നിരാഹാരം തുടങ്ങി.
ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അനാസ്ഥയും നിരുത്തരവാദപരമായ നടപടികള്‍മൂലമാണ് ഭൂമി ലഭിക്കാത്തതെന്ന് ആദിവാസികള്‍ കുറ്റപ്പെടുത്തുന്നു. 50 സെന്റില്‍ കുറയാത്ത ഭൂമി ലഭിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരം പി.കെ.രാമന് ഉദ്ഘാടനം ചെയ്തു. ഒ.കെ.പ്രഭാകരന് അധ്യക്ഷം വഹിച്ചു. കെ.വി.രാധാകൃഷ്ണന്, പി.നാരായണന്, പി.ദാമോദരന്‍, കണ്ണന് ചുള്ളിയോടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments