ബോധവല്‍ക്കരണ ക്ലാസ് നടത്തി


കാഞ്ഞങ്ങാട്: ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്പ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ഹോസ്ദുര്‍ഗ് സഹകരണ സംഘം ആഡിറ്റ് അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫീസില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് നടത്തി. അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ഇ.എം.സി ട്രെയിനര്‍ വിനോദ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. അസിസ്റ്റന്റ് ഡയരക്ടര്‍ എം. ആനന്ദന്‍ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് റജിസ്ട്രാര്‍ വി.ചന്ദ്രന്‍, സി.വി.വിനോദ്കുമാര്‍, ടി.കെ.ഗിരിധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനവും നടന്നു.

Post a Comment

0 Comments