വാഹനാപകടത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരണപ്പെട്ടു


ചിത്താരി: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരണപ്പെട്ടു.
ചിത്താരി കല്ലിങ്കാലിലെ കരുണാകരനാണ്(60) മരണപ്പെട്ടത്. പച്ചക്കറി കര്‍ഷകനായ കരുണാകരനെ ഇന്നലെ വൈകീട്ടാണ് ചിത്താരി വില്ലേജ് ഓഫീസിന് സമീപം വെച്ച് ബൈക്കിടിച്ചത്. കാഞ്ഞങ്ങാട്ട് സ്വകാര്യാശുപത്രിയിലെത്തിച്ച കരുണാകരനെ നിലഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ഭാര്യ: നാരായണി, മക്കള്‍: വിനോദ്, വിനീത. മരുമക്കള്‍: ഗ്രീഷ്മ, പവിത്രന്‍ (ചാത്തമത്ത്). സഹോദരങ്ങള്‍: കണ്ണന്‍, മാധവന്‍, മാധവി, പരേതരായ കല്യാണി, കുഞ്ഞിപ്പെണ്ണ്.

Post a Comment

0 Comments