അതിര്‍ത്തി വഴിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനം തടയും


കാസര്‍കോട് :അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിയന്ത്രിക്കുമെന്നു സ്ഥാനമേറ്റ പുതിയ ജില്ലാപോലീസ് മേധാവി പി.എസ്.സാബു. അതിര്‍ത്തിയില്‍ ക്രിമിനലുകള്‍ക്കു കടന്നുവരാനും പോകാനും ധാരാളും ഈടുവഴികള്‍ ഉണ്ടെന്നതാണ് പൊലീസിനെ മിക്കപ്പോഴും കുഴക്കുന്നത്. ഒരിടത്തു പരിശോധന ശക്തമാക്കിയാലും രക്ഷപ്പെടാന്‍ വേറെ വഴികളുണ്ട്.
ഇതു പരിഹരിക്കാനുള്ള മാര്‍ഗത്തെക്കുറിച്ച് ഇന്നു നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മംഗലാപുരം കമ്മിഷണറുമായി ചര്‍ച്ച ചെയ്യും. മഞ്ചേശ്വരം സ്റ്റേഷന്‍ വിഭജിച്ച് ഉപ്പള കേന്ദ്രമായി മറ്റൊരു സ്റ്റേഷന്‍ കൂടി രൂപീകരിക്കാനുള്ള നിര്‍ദേശം നേരത്തേ സമര്‍പ്പിച്ചിട്ടുണ്ട്. വലിയൊരു പ്രദേശത്തെ ക്രമസമാധാനത്തിനായി ചെറിയൊരു സ്റ്റേഷന്‍ മാത്രമാണു മഞ്ചേശ്വരത്തുള്ളത് എന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷന്‍ വിഭജനം സാധ്യമാക്കാനുള്ള നടപടികളുണ്ടാകും.കാസര്‍കോട് നഗരത്തില്‍ പോലീസ് സ്ഥാപിച്ച ക്യാമറകളില്‍ പലതും പ്രവര്‍ത്തിക്കാത്തതു സംബന്ധിച്ച് അന്വേഷണം നടത്തും. പോക്‌സോ കേസുകള്‍ കൂടുതലാണ്. ഈ നിയമം ദുരുപയോഗം ചെയ്യുന്നതായും കാണുന്നുണ്ട്. അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ലഹരി കടത്ത്, ഗുണ്ടാ ആക്രമണം എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടു മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

Post a Comment

0 Comments