റോഡ് ഉയര്‍ന്നു: അപകട സാധ്യത വര്‍ദ്ധിച്ചു


നീലേശ്വരം: ദേശീയപാത വികസനം അനിശ്ചിതമായി നീളുകയും ദേശീയപാതയുടെ ഇരുവശങ്ങളിലും റോഡുമായുള്ള ഉയരം ഒരടിയിലേറെ താഴ്ചയാവുകയും ചെയ്തതിനാല്‍ ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചു.
ഈ കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി.വി.ചന്ദ്രന്‍ നീലേശ്വരം അധ്യക്ഷം വഹിച്ചു.

Post a Comment

0 Comments