കാസര്‍കോട്: ഭാഷയേക്കാള്‍ വലുത് ജനാധിപത്യമാണെന്ന് കവി മോഹനകൃഷ്ണന് കാലടി അഭിപ്രായപ്പെട്ടു.
കേരള കേന്ദ്രസര്‍വ്വകലാശാല മലയാളവിഭാഗത്തല് ലോഗ മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി നടന്ന മാതൃഭാഷാ മൗലികവാദത്തോടു മലയാളികള്‍ക്ക് ഉണ്ടെന്നു പറയുന്ന വിമുഖ മലയാളഭാഷയുടെ വളര്‍ച്ചക്ക് തടസ്സമായിത്തീരുന്നതായി തോന്നിയിട്ടില്ല.
ഭാഷകള്‍ തിരോഭവിക്കുന്നതിനനുസരിച്ച് സാങ്കേതിക സംവിധാനങ്ങളിലൂടെ പുതിയ ഭാഷകള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭാഷ ദിനഘോഷപരിപാടികള് രജിസ്ട്രാര്‍ ഡോ. കെ. രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷാകണ്‍ട്രോളര്‍ ഡെ. എം. മുരളീധരന് നമ്പ്യാര്‍ മലയാളവിഭാഗം പ്രൊഫസര്‍ വി. രാജീവ്, കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രത്തിലെ പ്രൊഫ. എ. എം. ഉണ്ണികൃഷ്ണന്, ഡോ. എന്‍. പി. വിജയന്, കന്നട വിഭാഗം അധ്യക്ഷന്‍ ഡോ. ശിവരാമഷെട്ടി, ഹിന്ദിവകുപ്പ് അധ്യക്ഷന്‍ ഡോ. താരു എസ്. പവാര്‍, ഭാഷാശാസ്ത്രവിഭാഗം അസി. പ്രൊഫ. തെന്നരശു, ഡോ. ആര്. ചന്ദ്രബോസ്, ഡോ. ദേവി കെ., പാര്‍വ്വതി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. വിവിധകലാപരിപാടികളും സംഘടിപ്പിച്ചു.
0 Comments