അന്താരാഷ്ട്ര സെമിനാര്‍


കാസര്‍കോട്: ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ കേരള കേന്ദ്രസര്‍വ്വകലാശാല പൊതുജനാരോഗ്യവിഭാഗം അന്താരാഷ്ട്രസെമിനാര്‍ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 13, 14 തീയ്യതികളില്‍ സബര്‍മതിഹാളില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. ലണ്ടന്‍ ബ്രൂണേല്‍ സര്‍വ്വകലാശാലയുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്. ബ്രൂണേല്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച പ്രൊഫ. ക്രിസ്റ്റീനവിക്ടര്‍ പങ്കെടുക്കും. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ ഭാവി ഒരു ദശകത്തിനും അതിനുശേഷമുള്ള നയവും പ്രയോഗവും എന്ന വിഷയത്തില്‍ നിരവധി പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 13 ന് മുമ്പായി 9495221707, 7978806622 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

Post a Comment

0 Comments