ബേഡകം: ക്ഷേത്രത്തിലെ ആചാരം കൊടുക്കല്‍ ചടങ്ങ് നടക്കുന്നതിനിടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞദിവസം രാത്രി ബേഡകം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു ക്ഷേത്രത്തിലെ ആചാരം കൊടുക്കല്‍ ചടങ്ങിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആചാരം കൊടുക്കല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് കുട്ടിയെ ഒരാള്‍ ദൂരത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടാല്‍ തിരിച്ചറിയാമെന്ന് പെണ്‍കുട്ടി മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ബേഡകം സി ഐ ഉത്തംദാസ് അറിയിച്ചു.
0 Comments