പ്രതിഭാ കോളേജ് 97 പ്രീഡിഗ്രി ബാച്ച് ഗെറ്റുഗതര്‍


ദുബായ് : കാഞ്ഞങ്ങാട് പ്രതിഭാ കോളേജില്‍ 97-99 പ്രീഡിഗ്രി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ ഫെബ്രുവരി 28 ന് ദുബായിലെ അല്‍മംസാര്‍ പാര്‍ക്കില്‍ കളിച്ചിരികളും വിത്യസ്ത പ്രോഗ്രാമുകളുമായി വീണ്ടും ഒത്തുച്ചേരും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന ഗെറ്റുഗതര്‍ പ്രോഗ്രാം രാത്രി വൈകുവോളം നീണ്ട് നില്‍ക്കും. യുഎഇ ക്ക് പുറമെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ള ഇതെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളായിരുന്നവരും സംഗമത്തിനായി ദുബായില്‍ എത്തിച്ചേരും.
ഗെറ്റുഗതര്‍ പ്രോഗ്രാം നടത്തിപ്പിനായി പ്രവാസിയായ മധു കിഴക്കുംകര ജനറല്‍ കണ്‍വീനറായി വിപുലമായി കമ്മിറ്റി തന്നെ ഒരുക്കിയിട്ടുണ്ട്.
ഒന്നിച്ച് പഠിച്ചവരുടെ ഒത്തുച്ചേരില്‍ അവര്‍ക്കിടയില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം കുട്ടികള്‍ക്കായും വിവിധ കലാപരിപാടികള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

Post a Comment

0 Comments