കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കാളികാ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവം 9 ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് ദിവാകരന് തന്ത്രിയുടെ നേതൃത്വത്തില്‍ ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളീ കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
രാവിലെ ആറിന് നടതുറക്കല്‍, ദീപാരാധന, ഏഴിന് മഹാഗണപതി ഹോമം, ഒമ്പതിന് നെല്ലിക്കാട്ട് കളിക ഭഗവതി ക്ഷേത്രത്തിന് വേണ്ടി മാതൃസമിതി പണി കഴിപ്പിച്ച പാചകശാല ക്ഷേത്രത്തിന് വേണ്ടി സമര്‍പ്പിക്കും.
തുടര്‍ന്ന് കലശപൂജ, കലശാഭിഷേകം. പത്തിന് കാളികാ ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ ദേവീ സഹസ്രനാമ പാരായണം. 12 ന് പ്രതിഷ്ഠാദിന മഹാപൂജ തുടര്‍ന്ന് പായസവിതരണം.
0 Comments