പാണത്തൂര്‍ റോഡ് നവീകരണത്തിന് 78 കോടി


പാണത്തൂര്‍: മലയോരത്തെ പ്രധാന റോഡായ പൂടംകല്ല് -പാണത്തൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ കിഫ്ബിയില്‍ നിന്ന് 78 കോടി ചിലവില്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഒടയംചാല്‍ -ചിറ്റാരിക്കല്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ദീര്‍ഘകാല മൂല്യമുള്ള ആസ്തിവികസന പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. എല്ലാ മേഖലയിലും മൗലീകമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള പ്രഥമ തലമാണ് റോഡ് വികസനം. റോഡുകളുടെ വികസനത്തിലൂടെ സമഗ്രമായ വികസനമാണ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.
റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മലയോരത്തെ പ്രധാന ടൗണായ ഒടയംചാലില്‍ നിന്ന് കോടോത്തേക്ക് പോകുന്ന റോഡിന്റെ നവീകരണ പ്രവൃത്തി4കോടി ചിലവില്‍ നടന്നു വരികയാണെന്നും ജില്ലയില്‍ 4 വര്‍ത്തിനിടയില്‍ നാലായിരം കോടിരൂപയുടെ റോഡ് വികസന പ്രവൃത്തികളാണ് നടന്നതെന്നും റവന്യു മന്ത്രി പറഞ്ഞു.

Post a Comment

0 Comments