കൊറോണ ബാധ; ചൈനയില്‍ മരണസംഖ്യ 700 കടന്നു


ബെയ്ജിംഗ്: ആഴ്ചകള്‍ പിന്നിട്ടിട്ടും ചൈനയില്‍ കൊറോണ വൈറസിനെതിരെ മരുന്നോ പ്രതിരോധമരുന്നോ കണ്ടുപിടിച്ചില്ല.
ഇതേ തുടര്‍ന്ന് ചൈനയില്‍ രോഗം പടരുകയാണ്. ഇതിനകം 700 ലധികം ആളുകള്‍ മരിച്ചുവെന്നാണ് ഔദ്യോഗികകണക്ക്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുമെന്നാണ് കരുതുന്നത്.
രോഗം പിടിപെടുന്നവരുടെ എണ്ണവും ദിവസംതോറും വര്‍ദ്ധിക്കുകയാണ്. അരലക്ഷത്തോളം ആളുകളാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5000 ത്തോളം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. സാര്‍സ് ബാധിച്ച് ചൈനയിലും ഹോങ്കോങിലും മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.
രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാര്‍സിനേക്കാള്‍ കൂടുതല്‍ പേരെ കൊന്നൊടുക്കിയ റെക്കോര്‍ഡ് ഇനി കൊറോണയ്ക്ക്. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 717 പേരെയാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.
ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ഇതിനിടെ ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്നെത്തുന്നവരോട് രണ്ടാഴ്ചക്കാല പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ് നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ, കൊറോണയെ ചെറുക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് ണഒഛ ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ, വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തു.

Post a Comment

0 Comments