വിദ്യാര്‍ത്ഥികളെ കയറ്റിയ ഓട്ടോടാക്‌സിയില്‍ പിക്കപ്പിടിച്ച് 7 കുട്ടികള്‍ക്ക് പരിക്ക്


കരിന്തളം: സ്‌കൂള്‍ വി ദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോടാക്‌സിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 7 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പരപ്പ-ബിരിക്കുളം റോഡില്‍ നെല്ലിയരയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളായ ശ്രീലക്ഷ്മി (11), ശ്രീശാന്ത് (13), ആനന്ദ് (8), ആല്‍ബിന്‍(10) എന്നിവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും എയ്ഞ്ചല്‍ മരിയ, അലോന, ആഷിഫ എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പത്തും പതിനഞ്ചും വിദ്യാര്‍ത്ഥികളെ കയറ്റിയാണ് ഇത്തരം ഓട്ടോകളുടെ യാത്ര.

Post a Comment

0 Comments