കൊറോണ: മരണസംഖ്യ 600; 3000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 600 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ എഴുപതുപേരും ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. ബുധനാഴ്ച മാത്രം 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3000 ആയി ഉയര്‍ന്നു.
യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്തുപേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നിരിക്കുകയാണ്. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കോറോണയെ നിയന്ത്രണവിധേയമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അധികൃതര്‍ നടപടികള്‍ എടുത്തേ മതിയാകൂ എന്നും പ്രസിഡന്റ് ഷിന്‍ ജിന്‍പിംഗ് പറഞ്ഞു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്ത് സര്‍ക്കാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Post a Comment

0 Comments