രണ്ട് തീവണ്ടികളില്‍ വന്‍ കവര്‍ച്ച: സ്വര്‍ണ്ണമടക്കം 60 ലക്ഷം നഷ്ടപ്പെട്ടു


കാഞ്ഞങ്ങാട്: ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച.
പുല്ലൂര്‍ ഉദയനഗറിലെ വൈശാഖും കുടുംബവും ഉള്‍പ്പെടെ രണ്ടുപേരുടെ 60 ലക്ഷത്തിലധികം പണവും സ്വര്‍ണ്ണവുമാണ് കവര്‍ച്ചചെയ്യപ്പെട്ടത്. സമീപകാലത്ത് തീവണ്ടിയില്‍ നടക്കുന്ന വന്‍കവര്‍ച്ചയാണിത്. സിങ്കപ്പൂരില്‍ നിന്ന് വരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. ഇയാളും കുടുംബവും മലബാര്‍ എക്‌സ്പ്രസിലായിരുന്നു യാത്രചെയ്തിരുന്നത്. വടകരയിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ മംഗലാപുരത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണ്ണവും ഡയമണ്ടും പണവും ഉള്‍പ്പെടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ചചെയ്യപ്പെട്ടത്. എസി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു. പൊന്നിമാരന്‍ യാത്രചെയ്തിരുന്നത്. തിരൂരിലെത്തിയപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്. ഇരുവരുടെയും പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരേ സംഘതന്നെയാവാം കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. റെയില്‍വേ പോലീസ് ട്രെയിനില്‍ കാഞ്ഞങ്ങാട് സ്വദേശികള്‍ക്കൊപ്പം യാത്രചെയ്തവരുടെ മൊഴി എടുത്തു. ഇവരുടെ പരാതി കണ്ണൂര്‍ സ്റ്റേഷനിലും സ്വീകരിച്ചിട്ടുണ്ട്. ഈ പരാതിയും പരാതിക്കാരുടെ മൊഴിയും പാലക്കാട് റെയില്‍ ഡിവിഷന്റെ കീഴിലുള്ള റെയിവേ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് രണ്ടുകേസുകളും ഒന്നിച്ച് അന്വേഷിക്കും.
കേരളത്തില്‍ ഓടുന്ന രണ്ടുട്രെയിനുകളില്‍ ഉണ്ടായ മോഷണം വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് പരിശോധിച്ചുവരുന്നുണ്ട്.

Post a Comment

0 Comments