അദാലത്ത് 6 ന്


കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാസര്‍കോട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 13 ന് രാവിലെ 10 മുതല്‍ ഉപ്പള ലയണ്‍സ് ക്ലബ് ഹാളിലും നടക്കും.
സി.എം.ഡി.ആര്‍.എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്ത് നടക്കുന്ന ദിവസം പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ അവസരമുണ്ട്.

Post a Comment

0 Comments