വെള്ളൂട: വെള്ളൂട ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം അഷ്ടബന്ധനവീകരണ ബ്രഹ്മകലശമഹോത്സവം മാര്‍ച്ച് 6 മുതല്‍ 11 വരെ നടക്കും.
6 ന് രാവിലെ കലവറ നിറയ്ക്കല്‍. 11 മണി മുതല്‍ അന്നദാനം. വൈകുന്നേരം 6 മണിക്ക് ക്ഷേത്രം തന്ത്രി പത്മനാഭപട്ടേരിയെയും ഉപതന്ത്രിമാരെയും ക്ഷേത്രത്തിലേക്ക് ആനയിക്കല്‍. 6.30 ന് വിവിധ താന്ത്രിക കര്‍മ്മങ്ങള്‍. വൈകുന്നേരം 5 മണിക്ക് സാംസ്ക്കാരിക സമ്മേളനം. തുടര്‍ന്ന് തിരുവാതിര. 7 മണിക്ക് മിമിക്രി. രാത്രി 8 മണിക്ക് കലാസന്ധ്യ. മാര്‍ച്ച് 7 ന് രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍. അന്നദാനം. വൈകുന്നേരം 5.30 ന് ആദ്യാത്മിക പ്രഭാഷണം. 6.30മുതല്‍ ദീപാരാധന. 7.30 ന് തിരുവാതിര. 9 മണിക്ക് നാടകം അദ്വൈതം.
മാര്‍ച്ച് 8 ന് രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍. 7.40.മുതല്‍ 8.40 വരെ അശ്വത്ഥ ഉപനയനം, സമൂഹചണ്ഡികാഹോമം. തുടര്‍ന്ന് ഉച്ചപൂജ. വൈകുന്നേരം 6.30 മുതല്‍ ദീപാരാധന. പൊങ്കാല അടുപ്പ് ശുദ്ധിക്രിയ. സോപാന സംഗീതം. 7.30 ന് ഭജന.
മാര്‍ച്ച് 9 ന് രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍. 9.30 ന് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കല്‍. 11 മണിക്ക് പൊങ്കാല നിവേദ്യ സമര്‍പ്പണം. ഉച്ചപൂജ. അന്നദാനം. വൈകുന്നേരം വൈകുന്നേരം 6 ന് ഭജന. 6.30 മുതല്‍ ദീപാരാധന. രാത്രി 8 മണിക്ക് നാടന്‍പാട്ടുകള്‍.
10 ന് രാവിലെ 5.30 മുതല്‍ വിവിധ പൂജകള്‍. വൈകുന്നേരം 5 മണിക്ക് പ്രഭാഷണം. 6.30 ന് ഭജന. രാത്രി 8 മണിക്ക് വില്ക്കലാശില്പ്പം ഊമക്കുയില്‍.
11 ന് രാവിലെ 5 മണിക്ക് നടതുറക്കല്‍. 8.50മുതല്‍ 8.32 വരെ അഷ്ടബന്ധക്രിയ. തുടര്‍ന്ന് കുംഭേശകലശാഭിഷേകം. ബ്രഹ്മകലശാഭിഷേകം. 12 മണിക്ക് മഹാപൂജ. പ്രതിഷ്ഠാബലി. അന്നദാനം. വൈകുന്നേരം 5. 30 ന് ഭജന. 6 ന് ദീപാരാധന. ഹവിസ്പൂജ. അത്താഴപൂജ. ശ്രീഭൂതബലി. തിടമ്പ് നൃത്തം. രാത്രി 9 മണിക്ക് ഐഡിയ സ്റ്റാര്‍സിംഗര്‍ ഫെയിം ശ്രീനാഥ് നയിക്കുന്ന ഗാനമേള.
0 Comments