പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: 55 കാരന്‍ പിടിയില്‍


കാസര്‍കോട്: കാസര്‍കോട് ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 55 കാരന്‍ പൊലീസ് പിടിയില്‍.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മൊഗ്രാല്‍ പുത്തൂര്‍ ഇസ്തിരിക്കട നടത്തുന്ന മുഹമ്മദ് കുഞ്ഞി (55) പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്തിരിക്കടയിലെത്തിയ ഏഴു വയസുകാരനെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments