മന്നത്ത് പത്മനാഭന്റെ 50-ാമത് ചരമവാര്‍ഷികം


കാഞ്ഞങ്ങാട്: മന്നത്ത് പത്മനാഭന്റെ 50-ാമത് ചരമവാര്‍ഷികം ഹോസ്ദുര്‍ഗ് താലൂക്ക് കരയോഗ യൂണിയന്റെ നേതൃത്വത്തിലും വിവിധ കരയോഗങ്ങളിലും സമുചിതമായി ആചരിച്ചു.
ഹോസ്ദുര്‍ഗ് താലൂക്ക് കരയോഗ യൂണിയന്‍ മന്ദിരത്തില്‍ ആചാര്യന്റെ പ്രതിമക്ക് മുമ്പില്‍ വിളക്ക് തെളിച്ച് എന്‍.എസ്.എസ് ബോര്‍ഡ് മെമ്പര്‍ പി.യു.ഉണ്ണികൃഷ്ണന്‍ നായര്‍ നേതൃത്വം നല്‍കി. ഭക്തിഗാനാലാപനത്തോടെയും ആചാര്യ സ്മരണയോടെയും താലൂക്ക് ഭരണസമിതി അംഗങ്ങളും കരയോഗ വനിത സമാജ പ്രവര്‍ത്തകരും പങ്കെടുത്തു.
തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ബോര്‍ഡ് മെമ്പര്‍ പി.യു.ഉണ്ണികൃഷ്ണന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡണ്ട് ടി.വി.സരസ്വതി ടീച്ചര്‍, എന്‍ മോഹനന്‍ മാസ്റ്റര്‍, എം.സുകുമാരന്‍ നായര്‍, എം കുമാരന്‍ നായര്‍, ആര്‍.മോഹനകുമാര്‍, പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments