വിദ്യാര്‍ത്ഥിയെ അക്രമിച്ചതിന് 4 പേര്‍ക്കെതിരെ കേസ്


നീലേശ്വരം: മൊബൈലില്‍ ഫോട്ടോ എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടത് നിരസിച്ച വിദ്യാര്‍ത്ഥിയെ അക്രമിച്ച നാല് സഹപാഠികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കോട്ടപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി നീലേശ്വരത്തെ ബഷീറിന്റെ മകന്‍ മുഹമ്മദ് ഹാഷിമിനെ (17) അക്രമിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഹാഷിഫ്, സമാദ്, നദീര്‍, ഷഹനാദ് എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.

Post a Comment

0 Comments