സ്‌കൂട്ടറില്‍ കടത്തിയ 31 കുപ്പി മദ്യം പിടികൂടി


ഉദുമ: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 31 കുപ്പി കര്‍ണ്ണാടക മദ്യവുമായി യുവാവിനെ ബേക്കല്‍ എസ്.ഐ പി.അജിത്ത്കുമാറും സംഘവും അറസ്റ്റുചെയ്തു.
മഞ്ചേശ്വരം ഹൊസബെട്ടുവിനെ പ്രശാന്ത് (39)നെയാണ് അറസ്റ്റുചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പാലക്കുന്ന് ജംഗ്ഷനില്‍വെച്ചാണ് പ്രശാന്തിന് അറസ്റ്റ് ചെയ്തത്. കര്‍ണ്ണാടകത്തില്‍ നിന്നും വിദേശ മദ്യം കൊണ്ടുവന്ന് ബേക്കലില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രശാന്തെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments