കാഞ്ഞങ്ങാട്: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. ഇന്ന് പവന് 280 രൂപ ഉയര്‍ന്നതോടെ വില 30680 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്.
വില 3835. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. വന്‍ നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ആഗോള സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങള്‍ക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വര്‍ണവില കൂട്ടുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയാണ് സ്വര്‍ണവിലയെ ബാധിക്കുന്നത്.
ജനുവരി ഒന്നിന് 29000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. 1680 രൂപയാണ് ഇതുവരെ കൂടിയത്. ഗ്രാമിന് 205 രൂപയും ഉയര്‍ന്നു. ജനുവരി ഒന്നിന് 3675 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനുള്ളില്‍ 45 ഡോളറാണ് സ്വര്‍ണത്തിനു കൂടിയത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1600 ഡോളറാണു വില. രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണു സാധ്യത.
0 Comments