ജേസീസില്‍ പൊട്ടിത്തെറി; 3 പേര്‍ രാജിവെച്ചു


നീലേശ്വരം: നീലേശ്വരം ജേസീസില്‍ ആഭ്യന്തരകലഹം വീണ്ടും രൂക്ഷമാവുന്നു. അഞ്ചുപേരെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ മൂന്നുപേര്‍ കഴിഞ്ഞദിവസം രാജിക്കത്ത് നല്‍കി.
അരുണ്‍പ്രഭു, വിഘ്‌നുപൈ, ധനേഷ് എന്നിവരാണ് കഴിഞ്ഞദിവസം രജിസ്‌ട്രേഡായി രാജിക്കത്ത് അയച്ചുകൊടുത്തത്. ജേസിസ് എജ്യുക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഭാഗീയതയെ തു ടര്‍ന്ന് സെക്രട്ടറി ഗിരി.ടി മാത്യു രാജിവെച്ചിരുന്നു. കഴിഞ്ഞ ആഴ്ച ജനറല്‍ബോഡിയോഗം വിളിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നു. എന്നിട്ടും ഭിന്നത പരിഹരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് മൂന്നുപേര്‍ രാജിവെച്ചത്. രാജിക്കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകീട്ട് അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Post a Comment

0 Comments