ഹെല്‍മറ്റില്ല: ബൈക്കില്‍ 3 പേര്‍, 8500 രൂപ പിഴ


കാഞ്ഞങ്ങാട്: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ മൂന്നുപേര്‍ യാത്രചെയ്ത കേസില്‍ കോടതി 8500 രൂപ പിഴയിട്ടു.
മേല്‍പ്പറമ്പ് കീഴൂരിലെ എ.വിഷ്ണുവിനാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴയിട്ടത്.
കഴിഞ്ഞ നവംബര്‍ 15ന് വൈകീട്ട് മേല്‍പ്പറമ്പ് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് വിഷ്ണു ഹെല്‍മറ്റ് ധരിക്കാതെ പിന്നില്‍ രണ്ടുപേരെ ഇരുത്തി യാത്രചെയ്യുന്നതായി കണ്ടത്. പോലീസ് കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ മേല്‍പ്പറമ്പ് പോലീസ് കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Post a Comment

0 Comments