പ്രതിഷ്ഠാദിന മഹോത്സവം 29 ന്


പെരുമ്പള: വേണൂര്‍ ശ്രീ വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ 11-ാം വാര്‍ഷിക പ്രതിഷ്ഠാദിന മഹോത്സവം 29, മാര്‍ച്ച് 1 തീയതികളില്‍ ബ്രഹ്മശ്രീ അരവത്ത് ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും.
29ന് വൈകിട്ട് 6 മണിക്ക് വിഷ്ണുപ്പാറ ശ്രീ ധര്‍മ്മശാസ്താ ഭജന സമിതിയുടെ ഭജനയോടുകൂടി മഹോത്സവത്തിന് ആരംഭം കുറിക്കും. 6.30ന് പ്രസാദശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, അത്താഴപൂജ, ഏഴിന് ഭജന (കണ്ണോത് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി), രാത്രി 8.30ന് ക്ഷേത്ര പരിസരത്തെ കുട്ടികളുടെ നൃത്തസന്ധ്യ, രാത്രി 10 മണിക്ക് നാടകം 'വീരമൃത്യു'.
മാര്‍ച്ച് 1 ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, അഭിഷേകം, ഉഷപൂജ, ബിംബശുദ്ധി, കലശപൂജ, കലശാഭിഷേകം, 9 മണിക്ക് ഭജന (ക്ഷേത്ര ഭജന സമിതി), 10.30 ന് വരവീണ ഭജന്‍സ് ഉദുമയുടെ ഭജന, ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, 1 മണിക്ക് അന്നദാനം, വൈകിട്ട് 7 മണിക്ക് ദീപാരാധന. തുടര്‍ന്ന് മടിക്കൈ ഉണ്ണികൃഷ്ണമാരാരും സംഘവും നടത്തുന്ന തായമ്പക, തുടര്‍ന്ന് അത്താഴപൂജ, ഹവീസ് പൂജ, ശ്രീ ഭൂതബലി ഉത്സവം, വസന്തപൂജ, ചെണ്ടമേളം, കട്ടപൂജ തുടര്‍ന്ന് തിടമ്പ്‌നൃത്തം. രാത്രി 10.30 ന് കൊല്ലം യവനികയുടെ നാടകം 'കേളപ്പന്‍ ഹാജരുണ്ട്'.

Post a Comment

0 Comments