പാചകവാതക വിലവര്‍ദ്ധനവിന് എതിരെ 29 ന് വനിതാ മാര്‍ച്ച്


കാഞ്ഞങ്ങാട്: കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് 29 ന് നടക്കുന്ന വനിതാ മാര്‍ച്ച് വിജയിപ്പിക്കുവാന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ അജാനൂര്‍ സെക്കന്റ് വില്ലേജ് കമ്മിറ്റി യോഗം തീരുമാനിച്ചു.
വില്ലേജ് കമ്മിറ്റി യോഗത്തില്‍ കെ.സതി അധ്യക്ഷത വഹിച്ചു.
ഏരിയ വൈസ് പ്രസിഡണ്ട് എം.വി.രാഘവന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ.മോഹനന്‍, കെ.വി. സുകുമാരന്‍, ടി.വി.പദ്മിനി, ബി.സരസ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments