നഗരഭജന പ്രതിഷ്ഠദിന മഹോത്സം മാര്‍ച്ച് 28 മുതല്‍ എപ്രില്‍ 5 വരെ


കാഞ്ഞങ്ങാട്: ഉദയഗിരി മഹാകാളി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നഗരഭജന പ്രതിഷ്ഠദിന മഹോത്സം മാര്‍ച്ച് 28 മുതല്‍ എപ്രില്‍ 5 വരെ നടക്കും. ഉത്സവം വിജയിപ്പിക്കുന്നതിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
രൂപീകരണ യോഗത്തില്‍ ക്ഷേത്രം പ്രസിഡണ്ട് സുധീരന്‍ അള്ളംകോട് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാനായി പി.കുഞ്ഞികൃഷ്ണന്‍, വൈ.ചെയര്‍മാന്‍ വി.മധു, കണ്‍വീനറര്‍ എം.വി.നാരായണന്‍, ജോ.കണ്‍വീനര്‍ വി.മനോജ്, ട്രഷറര്‍ പ്രദീപന്‍ തുടങ്ങി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സെക്രട്ടറി നവീന്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ വിജയന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments